ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ കേരളത്തില്‍ 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമാണിത്.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 63 ശതമാനം കടന്നു. വടകര മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 78.08 ശതമാനം പേരാണ് ജനവിധി കുറിച്ചത്. പത്തനംതിട്ടയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലായത്. പത്തനംതിട്ടയില്‍ 63.35 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വടകരക്ക് പുറമേ 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് ഉയര്‍ന്നു. ആലപ്പുഴ-74.90, ചാലക്കുടി-71.84, തൃശൂര്‍-72.79, പാലക്കാട്-73.37, ആലത്തൂര്‍-73.20, മലപ്പുറം-72.90, കോഴിക്കോട്-75.42, വയനാട്-72.85, കണ്ണൂര്‍ 76.92, കാസര്‍കോട്-75.94, മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 70 കടന്നത്.
