ഉത്തരാഖണ്ഡിലെ കാട്ടുതീ 36 മണിക്കൂര്‍ കഴിഞ്ഞിട്ടും അണയ്ക്കാനായില്ല; 33 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു; വ്യോമസേനയുടെ 17 ഹെലികോപ്ടറുകള്‍ തീ അണയ്ക്കാനെത്തി

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വനപ്രദേശത്ത് പടര്‍ന്ന കാട്ടുതീ 36 മണിക്കൂര്‍ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. വനത്തിലെ 10 മേഖലകളിലാണ് തീ പടരുന്നത്. ജില്ലയിലെ ഭൂമിയാധര്‍, ജ്യോലികോട്ട്, നാരായണ്‍ നഗര്‍, ഭാവാലി, രാംഗഡ്, മുക്തേശ്വര്‍ പ്രദേശങ്ങളെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു. 34 ഹെക്ടറോളം വനഭൂമി കത്തി നശിച്ചു. ജനവാസമേഖലയായ നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടര്‍ന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ 17 ഹെലികോപ്ടറുകള്‍ പ്രദേശത്തെത്തി. തീപിടിത്തം കണക്കിലെടുത്ത് നൈനി തടാകത്തില്‍ ബോട്ടിംഗ് ജില്ലാ ഭരണകൂടം നിരോധിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അവലോകന യോഗം വിളിച്ചു. കാട്ടുതീ അണയ്ക്കാന്‍ ഐഎഎഫ് ഹെലികോപ്റ്റര്‍ ശനിയാഴ്ച സര്‍വീസ് ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നും തീ പൂര്‍ണമായി ഉടന്‍ അണയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വെള്ളിയാഴ്ച രുദ്രപ്രയാഗില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. വനത്തില്‍ 31 പുതിയ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തുവെന്നും തീപിടിത്തത്തില്‍ 33.34 ഹെക്ടര്‍ വനഭൂമി നശിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പൈമരങ്ങള്‍ നിറഞ്ഞ വനത്തില്‍ തീപിടിച്ചത്. നൈനിത്താള്‍ ഭരണകൂടം തീയണയ്ക്കാന്‍ മനോര റേഞ്ചില്‍ നിന്നുള്ള 40 പേരെയും രണ്ട് വനപാലകരും ഉള്‍പ്പെടെ 42 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഇപ്പോഴും ചൂരല്‍ പ്രയോഗം! ട്യൂഷന്‍ അധ്യാപികയുടെ അടിയേറ്റ് നാലാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരല്‍ ചതഞ്ഞു; പത്താംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ടടിച്ച മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്

You cannot copy content of this page