യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ് ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഒരു സീറ്റും ജയിക്കില്ല എന്നുറപ്പുള്ള മുഖ്യമന്ത്രി ഇ.പി ജയരാജനെ ബലിയാടാക്കുയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണക്കാരനാക്കി വെറുക്കപ്പെടാന്‍ വിധിക്കപ്പെട്ടവനാണ് ഇ.പിയെന്നും സതീശന്‍ ആരോപിച്ചു
കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ ബിജെപിയിലേക്ക് പോയപ്പോള്‍ അട്ടഹസിച്ച മുഖ്യമന്ത്രിയും സംഘത്തിന് ഇപ്പോള്‍ എന്തുപറയാന്‍ കഴിയുമെന്ന് സതീശന്‍ ചോദിച്ചു. തൃശൂരിലെ സിപിഎം- ബിജെപി ബന്ധം പരസ്യമായിരിക്കുകയാണ്. കേരളത്തില്‍ സംസ്ഥാനത്തിനെതിരെയും കേന്ദ്രത്തിനെതിരെയും വലിയ തരംഗമുണ്ടാവുമെന്നും 20ല്‍ 20 സീറ്റും യുഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page