കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗിലെ അപ്പോളോ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു. കൊഴക്കുണ്ട് മുത്തപ്പന്‍തറയിലെ വേണുഗോപാലാ(58) ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരെത്തെ ഹോസ്ദുര്‍ഗില്‍ വാച്ച് വര്‍ക്‌സ് സ്ഥാപനം നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ വീനസ് സ്റ്റുഡിയോ ഉടമ പരേതരായ ലക്ഷ്മണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, വിഷ്മി. സഹോദരങ്ങള്‍: മുരളി, ശശി(വീനസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), പ്രീതി, ഗീത.
