കാസര്‍കോട്: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ഓടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു വീണ് ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്ക് വീണ് സാരമായി പരിക്കേറ്റു. കുമ്പള, കൊടിയമ്മയിലെ അബ്ദുല്ല (35)യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ചൂരിത്തടുക്ക-താഴെകൊടിയമ്മ റോഡില്‍ പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടത്തിന് സമീപത്താണ് അപകടം. റോഡില്‍ പരിക്കേറ്റു കിടന്നിരുന്ന അബ്ദുല്ലയെ അതു വഴിയെത്തിയ മറ്റു യാത്രക്കാരാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെ പന്നിക്കൂട്ടം കുറുകെ ഓടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും വിദ്യാര്‍ത്ഥിയെ പന്നിക്കൂട്ടം പിന്തുടര്ന്ന് ഓടിച്ച സംഭവവും ഉണ്ടായിരുന്നു.