മടിക്കേരിയിൽ കാറിടിച്ച് ആരിക്കാടി സ്വദേശിനി മരിച്ചു; ഭർത്താവ് അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്

മടിക്കേരി: കർണാടക മടിക്കേരിയിൽ കാറിടിച്ച് ആരിക്കാടി സ്വദേശിനി മരിച്ചു. ഭർത്താവ് അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ റാബിയ (52) ആണ് മരിച്ചത്. അബൂബക്കർ സിദ്ദീഖ്, റാബിയയുടെ സഹോദരി കൈയ്റു എന്നിവർക്കാണ് പരിക്ക്. ഇവരെ മടിക്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെ മടിക്കേരി സുണ്ടി കോപ്പയിൽ ആണ് അപകടം. അബൂബക്കറിന്റെ അനുജന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബം പുലർച്ചെ ആരിക്കാടിയിൽ നിന്ന് മടിക്കേരിയിലേക്ക് പുറപ്പെട്ടത്. സുണ്ടിക്കോപ്പയിലെത്തി കാർ ഇറങ്ങി നടക്കുമ്പോൾ എതിർ വശത്തു നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റാബിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മറ്റുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുമ്പള സിഡിഎസ് മെമ്പറായി പ്രവർത്തിച്ചുവരികയായിരുന്നു വിവരമറിഞ്ഞ് ബന്ധുക്കൾ മടിക്കേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സിറാജ്, സിമ്മു, സിഫാന എന്നിവർ മക്കളാണ്. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ മജീദ്, അസീസ്, ഹംസ നിസാമി, സൈനബ, സുബൈദ, ആയിഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page