ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; വീണ്ടും യുദ്ധ ഭീഷണി

ടെഹ്റാന്‍: ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രായേലിന്റെ തിരിച്ചടി. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹീദ് സലാമി എയര്‍ബേസില്‍ ഇസ്രയേല്‍ ആക്രമണം. സൈനിക താവളത്തിന് സമീപത്തായി നിരവധി തവണ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 13ന് ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോള്‍ ഇസ്രയേലിന്റെ നടപടി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ 85-ാം ജന്മദിനത്തില്‍ തന്നെ ഇസ്രായേല്‍ തിരിച്ചടിക്കു തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇസ്ഫഹാന്‍ പ്രവിശ്യയിലാണ്. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളായ ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാബ് എന്നിവിടങ്ങളിലേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചു.
ഇസ്രായേല്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വ്വ ദേശത്ത് വീണ്ടും യുദ്ധ ഭീഷണി ഉയര്‍ന്നു. ക്രൂസ് ഓയില്‍വിലയിലും വലിയ കുതിപ്പിനിടയാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page