ഉപ്പള പുഴ പൂർണമായും വറ്റി; വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നിലച്ചു

കാസർകോട്: വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉപ്പള പുഴയിലെ ജലസംഭരണി മുഖേന ജല അതോറിറ്റി നൽകുന്ന ശുദ്ധജലവിതരണം നിലച്ചു. ജലസംഭരണി കിടക്കുന്ന ഉപ്പള പുഴയിലെ
പദ്ധതി പ്രദേശത്ത് പൂര്‍ണ്ണമായും വറ്റിയതിനാല്‍ പമ്പിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് ജല അതോറിറ്റി അധികൃത അറിയിച്ചു. ഇതോടെ കുമ്പള പി.എച്ച് സെക്ഷന്‍ പരിധിയില്‍ വോര്‍ക്കാടി, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം താറുമാറായി. വോർക്കാടി പഞ്ചായത്തിലും മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍, ചൗക്കി, പള്ളം, ജി.പി.എം കോളേജിന് സമീപം, മഹാലിംഗേശ്വരം, ദേരുകട്ട എന്നീ പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡബ്ല്യു.എസ്.പി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മീറ്റർ വെള്ളമാണ് കിണറ്റിൽ ഉള്ളത്. 7 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ് ടാങ്ക്. കുഞ്ചത്തൂർ, ചൗക്കി, തുമിനാട് പ്രദേശങ്ങളിലായി അറുന്നൂറോളം വീടുകളിലേക്ക് കുഴൽക്കിണർ സംവിധാനം വഴി വെള്ളം എത്തിക്കുന്നതിനു നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page