കൊച്ചി: യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. ഇതു കണക്കിലെടുത്ത് കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ കാരണം ദുബായ് ടെര്‍മിനലിലുണ്ടായ തടസ്സങ്ങളും വെള്ളം കയറിയതുമാണ് വിമാനസര്‍വ്വീസുകളെ ബാധിച്ചത്. ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി മാറ്റി വിട്ടിരുന്നു.
ഇതിനിടയില്‍ യു.എ.ഇ.യില്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ അല്‍ഐനില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റു ഇടങ്ങളിലെ അലര്‍ട്ട് പിന്‍വലിച്ചു. ഒമാനില്‍ മഴ തുടരുകയാണ്. ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
