പെരുന്നാള്‍ ആഘോഷം; നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പെരുന്നാള്‍ ആഘോഷഭാഗമായി സ്വകാര്യ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുഹമ്മദ് അസീസ് (10) ആണ് മരിച്ചത്. വ്യാഴാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കുന്താപുര ഹെങ്കാവള്ളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോയതായിരുന്നു. നീന്തല്‍ക്കുളത്തില്‍ കളിക്കവേ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട ആളുകള്‍ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അസീസ് പിന്നീട് മരിച്ചു. അതേസമയം റിസോര്‍ട്ട് മാനേജ്മെന്റിന്റെ അനാസ്ഥയാണ് അസീസിന്റെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതും നീന്തല്‍ക്കുളത്തിന് സമീപം ലൈഫ് ഗാര്‍ഡുകളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു. ഹൂഡിലെ ദാറുസ്സലാമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. അസീസിന്റെ ആകസ്മിക നിര്യാണത്തില്‍ സ്‌കൂള്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ശങ്കരനാരായണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

You cannot copy content of this page