തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ താല്‍ക്കാലിക ഡ്രൈവര്‍ കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴുവര്‍ഷമായി കോര്‍പറേഷനില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന സതീശന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. കോര്‍പറേഷനിലെ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിലാണ് സതീശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച സതീശനു നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നതായി പറയുന്നു. സതീശന്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നു ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ സതീശന്റെ ജഡം കണ്ടെത്തിയത്.
കുടുംബ പ്രശ്‌നമായിരിക്കും കാരണമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ട്.
