കൊവിഡിനെക്കാള്‍ 100 മടങ്ങ് അപകടകാരി; എച്ച് 5 എന്‍ 1 ലോകനാശത്തിന് കാരണമാകുമോ?

ന്യൂയോര്‍ക്ക്: യു.എസില്‍ മിഷിഗണിലും ടെക്‌സാസിലും പടരുന്ന പക്ഷിപ്പനിയില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5 എന്‍1 വൈറസിനെ പഠനവിധേയമാക്കി. ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്, കോവിഡ്-19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്. പക്ഷിപ്പനി ബാധിക്കുന്നതില്‍ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലു.എച്ച്.ഒ. കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യന്‍ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ് എച്ച്5എന്‍1 എന്ന് പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറയുന്നു.
വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കാന്‍ അധികം സമയം വേണ്ടിവരില്ലെന്നും ഡോ. സുരേഷ് പറഞ്ഞു. ഡബ്ലു.എച്ച്.ഒ. യുടെ കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 887 പേര്‍ക്കാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളത്. അതില്‍ 462 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page