തിരു: വോട്ടുപിടിക്കാന്‍ വീട്ടിലെത്തിയ പഞ്ചായത്തു മെമ്പറുടെ മുഖത്തു തിളച്ച കഞ്ഞിവെള്ളമൊഴിച്ചു. സാരമായി പൊള്ളലേറ്റ മുദിക്കല്‍ പഞ്ചായത്ത് മെമ്പര്‍ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി ജോയിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് ഊരു പൊയ്ക കിണറ്റുമുക്ക് മെമ്പര്‍ എത്തിയത്. വോട്ടഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ സജി വീട്ടിലെ തിളച്ച കഞ്ഞിവെള്ളമെടുത്ത് മെമ്പറുടെ ദേഹത്തു മറിക്കുകയായിരുന്നു. സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
