ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അല്‍ഭുതകരമായ മാറ്റം പ്രകടമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി ജാവദേക്കര്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അല്‍ഭുതകരമായ മാറ്റം പ്രകടമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി ജാവദേക്കര്‍ പറഞ്ഞു. കാസര്‍കോട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കണമെന്നാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്ര പദ്ധതികളും പരിപാടികളും ഓരോന്നായി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലും ഗോവയിലും ഡീസലിനും പെട്രോളിനും ശരാശരി പത്തുരൂപ കുറച്ചപ്പോള്‍ കേരള സര്‍ക്കാര്‍ പഴയ വിലതന്നെ ഈടാക്കുകയാണ്. മാത്രമല്ല കേരള സര്‍ക്കാരിന്റെ സഹായം സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന ലാഭം മാനദണ്ഡമാക്കിയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ പോലെ യുഡിഎഫ് വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പക്ഷപാദപരമായും വിവേചനത്തോടെയുമാണ് നടപ്പിലാക്കുന്നത്. 1947 മുതല്‍ 73 വരെ പശ്ചിമബംഗാള്‍ ഭരിച്ചിരുന്നത് കോണ്‍ഗ്രസ് പാര്‍ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1977 മുതല്‍ 2011 വരെ സിപിഎം തുടര്‍ച്ചായായി പശ്ചിമബംഗാള്‍ ഭരിച്ചു. ഇന്ന് ആ രണ്ട് പാര്‍ടികളും അവിടെ സീറോ ആയിരിക്കുന്നു. ഇത്തവണ ബി.ജെ.പിക്ക് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്നത് ദക്ഷിണേന്ത്യയിലായിരിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page