കാസര്‍കോട്: ഒളിച്ചോടിയ യുവതി ഭര്‍ത്താവുമായി രമ്യതയിലായി ഒരു മിച്ച് ജീവിച്ചു വരുന്നതിനിടെ കാമുകന്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ തായന്നൂരിന് സമീപത്താണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് കിനാനൂര്‍ കിളിയലത്തെ വിജേഷിനെ(36) അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് മുപ്പത്തിയേഴുകാരിയായ ഭര്‍തൃമതിയെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് വാ പൊത്തി കഴുത്തിന് പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെ കത്തികൊണ്ട് കൈക്ക് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അമ്പലത്തറ പൊലീസില്‍ വിവരമറിയിച്ചത്. നേരത്തെ ഭര്‍ത്യമതി യുവാവിനൊപ്പം നാടുവിട്ട സംഭവമുണ്ടായിരുന്നു. പിന്നീട് തിരിച്ചെത്തി ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിലെ അക്രമം. പ്രദേശത്തെ ക്ഷേത്രോത്സവത്തിനെത്തിയ പ്രതി രാത്രിയില്‍ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു. മാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത അമ്പലത്തറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
