ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. 30 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
2019 ലാണ് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായത്. പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള മനോരമ പത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ എം സത്രംകാവ് ബ്രാഞ്ചംഗമാണ്.
മുണ്ടൂര്‍ കാഞ്ഞിക്കുളം തെക്കുംകരയില്‍ മോഹനന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: കാവ്യ(നെന്മാറ). സഹോദരന്‍ ശരത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page