മംഗ്‌ളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട്, ബദിയടുക്ക, മാന്യയിലെ രാമപ്പ-പ്രേമ ദമ്പതികളുടെ മകന്‍ ചരണ്‍ (20) ആണ് മംഗ്‌ളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 17ന് പാനമംഗളൂരുവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചരണിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലയില്‍ കഴിയുന്നതിനിടയിലാണ് മരണം. ബൈക്കംപാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ചരണ്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചൈത്ര ഏക സഹോദരി.
