തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാരാണെന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരിഹസിച്ചു. വയനാടു ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താന്‍ പൊതു ജീവിതമാരംഭിച്ചതെന്നു വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു പേരും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം രാഹുല്‍ ഗാന്ധി വിസിറ്റിംഗ് എം പിയായാണ് പ്രവര്‍ത്തിച്ചത്. വയനാടിന്റെ പുരോഗതിക്കു മോദി ഒരുപാടുകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മഴയത്തു നില്‍ക്കുന്ന അവസ്ഥയിലാണെന്നു വയനാട്ടിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനിരാജ പറഞ്ഞു. സുരേന്ദ്രന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ആനിരാജ പറഞ്ഞു
