കാഞ്ഞങ്ങാട്: എല്‍ വി ടെമ്പിളിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം. ഇതിനിടയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറിലെ ഹമീദിനാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് നീലേശ്വരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ നിന്ന് ഒഴുകിയ ഓയില്‍ ഫയര്‍ഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി. ഓട്ടോയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
