റിയാദ്: ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി സൗദി അറേബ്യ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പത് മുതല്‍ നാല് ദിവസമായിരിക്കും അവധിയെന്നു മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
രാജ്യത്തെ തൊഴില്‍ നിയമത്തിലെ എക്സിക്യുട്ടീവ് ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ 24 രണ്ടാം ഖണ്ഡികയില്‍ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു
