കോഴിക്കോട്: ദേശീയപാത ബൈപ്പാസിനടുത്തു മേല്‍പ്പാലത്തിന്റെ പണികഴിഞ്ഞു ഉറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശിയായ 20 കാരന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി ദാരുണമായി മരിച്ചു. വടകര പന്തീരാങ്കാവ് ബൈപ്പാസിനടുത്തു ദേശീയ പാത മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞ ശേഷം സനിശേഖ് കുമാര്‍ എന്ന 20 കാരനാണ് മരിച്ചത്. പാലം നിര്‍മ്മാണത്തിനു വേണ്ടി മണ്ണു കയറ്റി വന്ന ടിപ്പര്‍ പിറകോട്ടെടുക്കുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സനിശേഖ് കുമാറിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നു പറഞ്ഞു. സനിശേഖ് കുമാര്‍ സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം കോഴിക്കോടു മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
