നിക്ഷേപ തട്ടിപ്പ്; രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

കാസര്‍കോട്: നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്.
സുഹൃത്തിന്റെ വീട്ടില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ ചക്രപാണി എത്തിയത്. ഇക്കാര്യം തട്ടിപ്പിനു ഇരയായവരില്‍ ചിലര്‍ അറിയുകയും എട്ടംഗസംഘം രാഹുലിന്റെ സൃഹൃത്തിന്റെ വീട്ടിലെത്തി പൊലീസ് സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ ആദ്യം അതിനു വഴങ്ങിയില്ല. സമ്മര്‍ദ്ദം ശക്തമായതോടെയാണ് യുവാക്കളുടെ കൂടെ പോകാന്‍ തയ്യാറായത്.ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാഹുല്‍ ചക്രപാണിയെ കസ്റ്റഡിയിലെടുത്ത പൊലീസ് നേരത്തെ നല്‍കിയ പരാതി പ്രകാരം നിക്ഷേപ തട്ടിപ്പിന് കേസെടുത്ത ശേഷമാണ് അറസ്റ്റു ചെയ്തത്. ചന്ദ്രഗിരി ജംഗ്ഷനു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ കാസര്‍കോട് ശാഖ 2023 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളിലായി കമ്പനിക്ക് 15 ശാഖകളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page