കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് പൊലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 24 സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിച്ച ഉടന്‍ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവരില്‍ കൊലക്കേസ് പ്രതികളുമുണ്ട്. മറ്റുള്ളവര്‍ വധശ്രമക്കേസിലടക്കം പ്രതികളായിട്ടുള്ള സ്ഥിരം കുറ്റവാളികളാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതു സംബന്ധിച്ച് ഓരോ പൊലീസ് സ്റ്റേഷന്‍ പരിധികളിലെയും സ്ഥിരം കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പൊലീസ്.