ബീഹാറില്‍ സീറ്റ് വിഭജന തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു; എന്‍ഡിഎയ്ക്ക് തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി രാജിവച്ചു. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി പരസ് ആണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് അപ്രതീക്ഷിതമായി രാജിവച്ചത്. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ രാജിയിലും കലാശിച്ചത്. സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്കും എനിക്കും അനീതി നേരിടേണ്ടി വന്നുവെന്ന് പശുപതി പരാസ് പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുമ്പ് പശുപതി പരാസ് മോദി സര്‍ക്കാരില്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രിയായിരുന്നു. സീറ്റ് വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി (രാം വിലാസ്) 5 ലോക്സഭാ സീറ്റുകള്‍ നേടിയതില്‍ പശുപതി അതൃപ്തി പ്രകടിപ്പിച്ചു. പശുപതി പരസ് എന്‍ഡിഎയില്‍ തുടരുകയാണെങ്കില്‍ ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തിരുന്നു.
ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സീറ്റ് ധാരണയായിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലുമാണ് മത്സരിക്കുത്. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ അംഗങ്ങള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. അന്തരിച്ച രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരുസീറ്റും രാഷ്ട്രീയ ലോക്മോര്‍ച്ചയ്ക്ക് ഒരു സീറ്റും നല്‍കാന്‍ തീരുമാനമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page