കാസര്‍കോട്: ദേശീയപാത വികസനത്തോടൊപ്പം നാട്ടിലുണ്ടാവുന്ന വിസ്മയകരമായ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ കുമ്പള പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയോടു മുട്ടി നില്‍ക്കുന്ന കുമ്പള ടൗണില്‍ ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും അനുബന്ധമായി വഴിയോര വിശ്രമ കേന്ദ്രവും കോഫി ഷോപ്പും സ്ഥാപിക്കുന്നതിനു നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പള- ബദിയഡുക്ക റോഡിലാണ് ഇവ സ്ഥാപിക്കുക. 45 ലക്ഷം രൂപ ചെലവിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം കുമ്പള ടൗണില്‍ നേരത്തെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിലവിലുണ്ടായിരുന്ന സ്ഥലത്തു ബഹുനില ഷോപ്പിംഗ് ക്ലോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുള്ള ചുമതല ഊരാളുങ്കല്‍ സസൈറ്റിക്കു നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. അതിലും ടോയിലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കുമ്പള ടൗണില്‍ ദിവസവും നൂറുകണക്കിനു യാത്രക്കാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നുണ്ടെങ്കിലും ടോയ്‌ലറ്റ് സംവിധാനം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നില്ല.
