റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റിമാന്‍ഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജില്‍ എന്നയാളാണ് കയ്യാമത്തോടെ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജില്‍. ട്രെയിനിലാണ് പ്രതിയെ കണ്ണൂരില്‍ നിന്നും കൊണ്ടുവന്നത്. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ കോഴിക്കോട് വെള്ളയില്‍ സ്റ്റേഷന് പിന്നിട്ടപ്പോള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ റിമാന്‍ഡിലാണ് ഇയാള്‍. മദ്യപിച്ച് ബഹളം വച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. റെയില്‍വെ സ്റ്റേഷനിലും പരിസരത്തും ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)