കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വയറുവേദന മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. ദേളി സഅദിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ദക്ഷിണ കര്‍ണ്ണാടകയിലെ കുഞ്ഞുമോന്റെ മകളുമായ ഫാത്തിമത്ത് ഫരിയ (15) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷമാണ് പത്താംതരം പരീക്ഷ എഴുതിയത്. തൊട്ടുപിന്നാലെ വയറുവേദന അസഹനീയമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാത്തിമത്ത് ഫരിയയുടെ മരണം സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.
