തിരുവനന്തപുരം: എല്ലാം ശരിയാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വെളിപ്പെടുത്തിയപ്പോള്‍ ചിലര്‍ക്കതു തമാശയായിരുന്നു. റംസാന്‍ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തു ദിവസവും കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള വിപുല പദ്ധതിയുമായി കേരള ലോട്ടറി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തിപ്പോള്‍ ദിവസവും നറുക്കെടുപ്പു നടക്കുന്ന ലോട്ടറികളുടെ സമ്മാനത്തുക ഒരു കോടി രൂപയാക്കി ഉയര്‍ത്താനുള്ള നീക്കമാണ് ലോട്ടറി വകുപ്പ് ആരംഭിച്ചിട്ടുള്ളത് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അവര്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു.തീരുമാനം റംസാനു ശേഷമുണ്ടാവും. ലോട്ടറി വകുപ്പിന്റെ ദീര്‍ഘവീക്ഷണം ഓരോ കോടീശ്വരന്മാരെ ഓരോ ദിവസവും സംസ്ഥാനത്തിനു സംഭാവന ചെയ്യാന്‍ സഹായകമാവുമെന്നു കരുതുന്നു. അതേസമയം മനുഷ്യരുടെ ഭാഗ്യാന്വേഷണത്തെ കരുവാക്കി നാട്ടില്‍ ആരാജകത്വവും അലസതയും വളര്‍ത്താനേ ഇതിടയാക്കൂവെന്നു ആശങ്കയും ഉയരുന്നുണ്ട്.
