
കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള പൂക്കാര്‍ സംഘം കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്തും നിന്ന് യാത്ര തിരിച്ചു. ആചാര അനുഷ്ഠാനങ്ങളും വിശ്വാസവും പാരമ്പര്യത്തിലധിഷ്ഠിതവുമാ യ പൂക്കാര്‍ പോകല്‍ ചടങ്ങില്‍ പച്ചയോല കൊണ്ട് മെടഞ്ഞ കൊട്ടയില്‍ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാ ല്യക്കാരന്‍ തലയിലേന്തി ആചാരക്കാരും വാല്യക്കാരും അടങ്ങിയ സംഘം പരമ്പരാഗത നാട്ടു പാതയിലൂടെസഞ്ചരിച്ച് പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുക. ഇന്നലെ വൈകുന്നേരം ദേവസ്ഥാനത്തുനിന്നും ദീപാരാധനക്ക് ശേഷം പുറപ്പെട്ട സംഘം ഗോത്രസ്മൃതികള്‍ ഉണര്‍ത്തിക്കൊണ്ട് പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് അര്‍ദ്ധരാത്രിയോടുകൂടി. കള്ളാര്‍ താനത്തിങ്കാല്‍ തറവാട്ടിലെത്തി വിശ്രമിച്ചു. ഇന്നും യാത്ര തുടരുന്ന സംഘം ഉച്ചയോടു കൂടി പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടിലെ എത്തും. അവിടെ കാട്ടൂര്‍ തറവാട്ടമ്മ വിളക്കും തളികയുമായി സംഘത്തെ എതിരേറ്റ് സ്വീകരിക്കും. അവിടെ നിന്നുമുള്ള ഉപചാരത്തിനുശേഷം യാത്ര തുടരുന്ന സംഘം സന്ധ്യയോടു കൂടി മഞ്ഞടുക്കം തുളുര്‍ വനം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉത്സവം കഴിയുന്നതുവരെ അവിടെ തങ്ങുന്ന സംഘം മാര്‍ച്ച് 17ന് കിഴക്കും കരയില്‍ തിരിച്ചെത്തും. വെളളിക്കോത്ത് : പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്തു ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ മുന്നോടിയായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നുള്ള പൂവും കൊട്ടയും അച്ഛന്‍മാരും സ്ഥാനികരും വാല്യ ക്കാരുടെയും, നേതൃത്വത്തില്‍ പൂക്കാര്‍ സംഘം പോകല്‍ ചടങ്ങ് നടന്നത്.