ഹരിയാനയില്‍ ബി ജെ പി- ജന്‍നായക് ജനതാപാര്‍ട്ടി സഖ്യമന്ത്രിസഭ രാജിവച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ ബി ജെ പി- ജന്‍നായക് ജനതാപാര്‍ട്ടി സഖ്യമന്ത്രിസഭ രാജിവച്ചു. ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നു പറയുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ ബി ജെ പിക്കു 40 അംഗങ്ങളാണുള്ളത്. അതേസമയം കക്ഷിരഹിത എം എല്‍ എ മാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ശ്രമമാരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിനു ജനനായക് ജനതാ പാര്‍ട്ടി സഹായം വേണ്ടിവന്നു.ബി ജെ പി എം എല്‍ എ മാരുടെയും സ്വതന്ത്ര എം എല്‍ എ മാരുടെയും യോഗം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചിട്ടുണ്ട്. അതേസമയം ഖട്ടര്‍ ലോക്‌സഭയിലേക്കു മത്സരിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page