അഡ്യനടുക്ക ബാങ്ക് കൊള്ള: കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു; അന്വേഷണം തുടരുന്നു

പുത്തൂര്‍: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു സ്വര്‍ണവും പണവും കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളെ ക്കൂടി തിരിച്ചറിഞ്ഞു. ഷാഫി, വിജേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും കാസര്‍കോട് സ്വദേശികളാണെന്ന് പൊലീസ് സൂചിപ്പിച്ചു.
കേസിലെ മുഖ്യപ്രതികളായ കര്‍ണ്ണാടക, സുള്ള്യ, കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബളി റഫീഖ്, കാസര്‍കോട്, ചൗക്കിയിലെ കലന്തര്‍, പൈവളിഗെ, ബായാറിലെ ദയാനന്ദ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ മാസം ഏഴിന് രാത്രിയിലാണ് അഡ്യനടുക്ക ബാങ്കില്‍ കൊള്ള നടന്നത്. ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പി മുറിച്ച് അകത്തു കടന്ന കൊള്ളക്കാര്‍ സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page