കാസര്‍കോട്: സ്ത്രിയുടെ മുഖത്ത് സ്പ്രേ അടിച്ച ശേഷം കഴുത്ത് ഞെരിച്ച് സ്വര്‍ണമാല പൊട്ടിച്ചു. പ്രതിയെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. കുറ്റിക്കോല്‍ പടുപ്പില്‍ ആയുര്‍വേദ കട നടത്തുന്ന പടുപ്പ് കുന്നുംപുറത്ത് സ്വദേശി പാര്‍ത്ഥന്റെ ഭാര്യ തങ്കമ്മ(79)യാണ് കള്ളന്റെ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപെട്ട് ബന്തടുക്ക കക്കച്ചാല്‍ സ്വദേശി ഹരിപ്രസാദിനെ(59) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. മരുന്ന് വാങ്ങാനെന്ന വ്യാജേന കടയില്‍ കയറിയ കള്ളന് വര്‍ത്തമാനം പറയുന്നതിനിടെ തങ്കമ്മയുടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് സ്വര്ണമാലപ്പൊട്ടിച്ചെടുത്തു. തങ്കമ്മയുടെ നിലവിളി കേട്ട പരിസരവാസികളും നാട്ടുകാരും കള്ളനെ പിന്തുടര്ന്ന് പിടികൂടി. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കല്‍ നിന്നും കത്തിയും പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു. മാസങ്ങള്‍ക്ക് മുമ്പും തങ്കമ്മയുടെ മാല കള്ളന് പെട്ടിച്ചെടുത്തിരുന്നു.