തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിശോധന; മൂന്നു കിലോ കഞ്ചാവ് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ 3.35 കിലോ കഞ്ചാവ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പ്ലാസ്റ്റിക് ബാഗില്‍ കെട്ടിവച്ച കഞ്ചാവ്. കഞ്ചാവ് സൂക്ഷിച്ചു വെച്ചയാളെ കുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനാല്‍ തത്സമയം പ്രതി സ്ഥാനത്തു ആരെയും ചേര്‍ത്തില്ല. എക്‌സൈസ് എന്‍.ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്ത് കഞ്ചാവ് കഞ്ചാവ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് റേഞ്ച് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജെ ജോസഫിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ കെ രാമ, പി പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രാജേഷ്, ടി കണ്ണന്‍കുഞ്ഞി, ശ്യാംജിത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടിവി ഗീത തുടങ്ങിയവരാണ് പരിശോധനക്കെത്തിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പികെ കതിരേഷ് ബാബു, എ.വി ദീപക്, ഹെഡ് കോണ്‍സ്റ്റബിള്‍ പി രാജീവന്‍, കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവരും റെയില്‍ഡില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page