തണ്ണീര്‍ത്തട സംരക്ഷണം; കോയിപ്പാടിയില്‍ 8 ലക്ഷം രൂപയുടെ പദ്ധതി പ്രവൃത്തി തുടങ്ങി

കുമ്പള: കാടും, മാലിന്യങ്ങളാലും മൂടപ്പെട്ട കിടന്ന കുമ്പള കോയിപ്പാടി തീരദേശ റോഡിന് സമീപത്തെ മുജിമുടി തോടില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള ഗ്രാമപഞ്ചായത്ത് 8 ലക്ഷം രൂപ ചിലവില്‍ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഏകദേശം 800 മീറ്റര്‍ നീളത്തിലുള്ള തണ്ണീര്‍ത്തട സംരക്ഷണ പദ്ധതിയില്‍ തോടിലെ മാലിന്യങ്ങളും,കാടും നീക്കം ചെയ്ത് നീരൊഴുക്ക് സംരക്ഷിച്ചു നിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുമ്പള പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്നതും, കാലങ്ങളായി വെള്ളം കെട്ടിനില്‍ക്കുന്നതും, ചതുപ്പ് നിലവുമായതാണ് കോയിപ്പാടി മുജിമുടി തോട്. പ്രകൃതിദത്തമായ തണ്ണീര്‍ത്തടം ആയതുകൊണ്ട് തന്നെ ജൈവവൈവിധ്യവും, പാരിസ്ഥിതിക ആരോഗ്യവും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകമാവും. പ്രദേശവാസികള്‍ കാലങ്ങളായി ആവശ്യപ്പെട്ട് വരുന്നതാണ് പ്രസ്തുത തണ്ണീര്‍ത്തട സംരക്ഷണ പദ്ധതി.
മുജമുടി തോടില്‍ മഴക്കാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും നീരൊഴുക്കുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് തണ്ണീര്‍ത്തട സംരക്ഷണത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വാര്‍ഡ് മെമ്പറും, കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സയുമായ സബൂറ പ്രത്യേക താല്‍പര്യമെടുത്താണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കിയത്. 2001 മുതല്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page