കാസര്‍കോട്: ചൂരിയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. നാഷണല്‍ നഗര്‍ സ്വദേശി രവിദാസ്(59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചൂരിയില്‍ വച്ചാണ് അപകടം. കാസര്‍കോട് ടൗണില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങവേ എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘകാലം സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കുമ്പള ഡിപ്പോ മാനേജരായാണ് വിരമിച്ചത്. മധൂര്‍ പഞ്ചായത്ത് ഭഗവതീ നഗര്‍ വാര്‍ഡ് അംഗം ഇ.അമ്പിളിയാണ് ഭാര്യ. വിദ്യാര്‍ഥിനി മാലാഖ ഏകമകളാണ്. പരേതരായ കുഞ്ഞമ്പു നായരുടെയും ദാക്ഷായണിയുടെയും മകനാണ്. സഹോദരങ്ങള്‍: ശന്തകുമാരി, വേണു, വല്‍സല, പ്രഹ്ലാദന്‍, ശ്രീനിവാസന്‍, ഗണേശന്‍, ലക്ഷ്മി.