കാസര്‍കോട്: എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു. കല്യാശ്ശേരി മണ്ഡലത്തിലെ ചുമരെഴുത്താണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉപ്പള ഭഗവതി നഗറില്‍ അശ്വിനിയുടെ ഫ്‌ളക്‌സും നശിപ്പിച്ചിരുന്നു. പ്രചരണം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ സ്ഥാനാര്‍ത്ഥിയായ അശ്വിനി രംഗത്തു വന്നു. പുതുമുഖ സ്ഥാനാര്‍ത്ഥിയായ തന്നെ ഭയന്നു തുടങ്ങിയതു കൊണ്ടാണ് ബോര്‍ഡു തകര്‍ത്തതെന്നും ചുമരെഴുത്തില്‍ കരിഓയില്‍ ഒഴിച്ചതെന്നും അശ്വിനി പറഞ്ഞു. ഇതുകൊണ്ടൊന്നും എന്‍ ഡി എ പ്രചരണത്തെ പിന്നോട്ടടിക്കുവാന്‍ കഴിയില്ലെന്നു കൂട്ടിച്ചേര്‍ത്തു.
