ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞ് വീണുമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശി വലിയപറമ്പില്‍ മുഹമ്മദ് സിറാജിന്റയും ഷബ്‌നാസിന്റെയും മകളാണ്. പൊഡാര്‍ പേള്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജന്നാ. ചൊവ്വാഴ്ച രാത്രി വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ മുഹമ്മദ് (പൊഡാര്‍ പേള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുമെന്ന് കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
