കാസര്‍കോട്: ബിസിനസ് തകര്‍ച്ചയെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ചിക്കന്‍സ്റ്റാള്‍ ഉടമ തൂങ്ങി മരിച്ചു. ബട്ടത്തൂര്‍, മൈക്കാന സ്വദേശി ജനാര്‍ദ്ദനയുടെയും കൃഷ്ണമ്മയുടെയും മകന്‍ കെ.സദാനന്ദ (48)യാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിന്റെ വെന്റിലേറ്ററില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വ്യാപാരി വ്യവസായി സമിതി പനയാല്‍ യൂണിറ്റ് അംഗമാണ്. ഭാര്യ: ശകുന്തള. സഹോദരങ്ങള്‍: ബാലകൃഷ്ണ, ചന്ദ്രശേഖര, പുരുഷോത്തമ, നാരായണ, ലീലാവതി, പ്രേമലത, ശാരദ.
