മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റീസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറത്ത് വൈറസ് ഹെപ്പറ്റൈറ്റീസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പന്‍ കൊല്ലിയിലെ 32 കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് സ്ഥിരീകരിച്ചത്. 152 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം പടരുന്ന സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പനി, ക്ഷീണം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കരള്‍ വീക്കത്തിനും കേടുപാടുകള്‍ക്കും കാരണമാകുന്ന ഒരു അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് . ശരീരത്തിലെ ടിഷ്യൂകള്‍ക്ക് പരിക്കേല്‍ക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴോ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page