ന്യൂഡൽഹി:ദില്ലി ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം.എ ബി വി പി യും ഇടത് സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്.ക്യാമ്പസിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി.വടികൊണ്ട് അടിക്കുന്നതിൻ്റെയും സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
