പ്രണയം തലക്കു പിടിച്ചാല്‍ ചിലര്‍ ഇങ്ങനെയാണ്; കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്

പ്രേമത്തിന്റെ പേരില്‍ പലരും കാട്ടിക്കൂട്ടുന്ന ചില പരാക്രമങ്ങള്‍ കാണുമ്പോള്‍ ശരിക്കും നാം അന്തംവിട്ടുപോകും. വിചിത്രമായ രീതിയിലുള്ള ടാറ്റൂ ചെയ്യലുകളും ചിലര്‍ക്ക് ഹരമാണ്. എന്തായാലും, അങ്ങനെ ഒരു ടാറ്റൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അതില്‍ ഒരു യുവാവ് തന്റെ കാമുകിയുടെ പേര് താഴത്തെ ചുണ്ടിന് അകത്തായി ടാറ്റൂ ചെയ്യുന്നതാണ് കാണാനാവുന്നത്.
അമൃത എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_ എന്ന യൂസറാണ്. ‘ലവ്’ എന്നാണ് ഈ വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതും കാണാം.
എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വന്‍ പരിഹാസവും വിമര്‍ശനവുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ കാണാന്‍ സാധിക്കുന്നത്. കാമുകിയോടുള്ള അടങ്ങാത്ത പ്രണയത്തിന് വേണ്ടി തിരഞ്ഞെടുത്ത വഴി ഇതായിരിക്കാം. യുവാവിന്റെ കാമുകിയുടെ പേര് കുറച്ച് കൂടി വലുതാവാത്തത് നന്നായി എന്നായിരുന്നു ഒരാളുടെ അഭിപ്രായം. മറ്റ് ചിലര്‍ പറഞ്ഞത് യുവാവിന് ഭ്രാന്താണ് അല്ലാതെ ആരെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുമോ എന്നാണ്. ‘യുവാവ് ഈ പെണ്‍കുട്ടിയുമായി ബ്രേക്കപ്പായാലും കുഴപ്പമില്ല, ഭാര്യയ്ക്ക് ഈ ടാറ്റൂ കണ്ടുപിടിക്കാനാവില്ല ബുദ്ധിമാന്‍ തന്നെ’ എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page