സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

നീലേശ്വരം: വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ നഗരസഭ ആസ്ഥാന മന്ദിരം നീലേശ്വരത്തിന് എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിരിക്കുന്നു. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. 2010ല്‍ നഗരസഭയായി മാറിയ ശേഷവും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന നീലേശ്വരം നഗരസഭാകാര്യാലയം സ്ഥല പരിമിതിമൂലം വീര്‍പ്പുമുട്ടുകയായിരുന്നു.
പുതിയ ആസ്ഥാനമന്ദിരം പണിതത്. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. നഗരസഭാ എഞ്ചിനിയര്‍ വിവി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page