ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ കയരളം മേച്ചേരി ഗുളികന് തറക്ക് സമീപത്തെ പാലയാടന്‍ മണി ( 54) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. മണി ഓടിച്ചുവരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോയ്ക്കടിയില്‍ കുടുങ്ങിയ മണിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് മേച്ചേരിയിലെ വീട്ടില്‍ എത്തിക്കും. ശവസംസ്കാരം പയ്യാമ്പലത്ത്. ഭാര്യ: ഷീജ. മക്കള്‍: അഭയ്, അര്ജുന്. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ഗീത, സുമേഷ്.
