ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു. പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാരിപ്പള്ളിയില്‍ നിന്നും രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. ഊരിത്തെറിച്ച ടയര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മേല്‍ പതിക്കുകയായിരുന്നു. നിയന്ത്രണം പാളിയതോടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചുവീണു. നിര്‍മാണം നടക്കുന്ന റോഡിന്റെ ഒരു വശത്തേക്കാണ് യാത്രക്കാരന്‍ തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് മണ്‍കൂനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page