ഉറക്കത്തിനിടെ മുറിയിലെ എ സി പൊട്ടിത്തെറിച്ച് ഫ്‌ളാറ്റില്‍ തനിച്ചു താമസിക്കുന്ന 45 കാരി മരിച്ചു

ഉറക്കത്തിനിടെ മുറിയിലെ എ സി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. മുംബൈ വിലെപാര്‍ലെ ഈസ്റ്റിലെ അമിത് പരിവാര്‍ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. 13-ാം നമ്പര്‍ ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നതായി ആരോ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചു. പൊലീസും അയല്‍വാസികളും വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. അപകടമരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷായുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page