പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കികാണിച്ച് അശ്ലീലം പറഞ്ഞ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബു കുമാറിനെ(49) യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്.
2022 ഏപ്രില്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കുട്ടിയെ പലപ്പോഴും തടഞ്ഞു നിര്‍ത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും പതിവായിരുന്നു. ഇതിനിടയിലാണ് ഒരിക്കല്‍ മുണ്ട് പൊക്കിക്കാട്ടി അശ്ലീലം പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി.
