കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരി വിൽപ്പന തൃശ്ശൂരിൽ പൊലീസ് തടഞ്ഞു;തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് പരാതി;പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കം

തൃശ്ശൂർ: തൃശൂർ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്.ഏഴാം വാർഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം തെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മില്‍ വാക് തർക്കമുണ്ടായി.കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്.  നാഫെഡ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ ആണ് അരി വിതരണത്തിന് എത്തിക്കുന്നത്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ചമഞ്ഞ് കാറില്‍ കറക്കം; പക്ഷെ പണി അടച്ചിട്ട വീടുകളില്‍ കവര്‍ച്ച, നിരവധി കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍, 200 ഗ്രാം സ്വര്‍ണ്ണവും കാറും പിടികൂടി.
കുട്ടിയാനം-ചിപ്ലിക്കയ റോഡില്‍ രണ്ടു പുലികള്‍; വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ ഒന്ന് കാട്ടിലേക്ക് ഓടിമറിഞ്ഞു, രണ്ടാമത്തേ പുലി റോഡില്‍ നിന്നു മാറിയത് മൂന്നു തവണ തിരിഞ്ഞു നോക്കിയ ശേഷം

You cannot copy content of this page

Light
Dark