പുൽപ്പള്ളിയിൽ വീണ്ടും കടുവാ ആക്രമണം;പശുക്കിടാവിനെ കൊന്നു; പ്രതിഷേധ സമരം നയിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാൻ തീരുമാനം

പുൽപ്പള്ളി:വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു.
ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച്‌ കടുവ ഓടിപ്പോയി. സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.എൽദോസിൻ്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
     അതിനിടെ കാട്ടാന അക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്‌ വയനാട് ഇന്നലെ നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളില്‍ കേസെടുക്കാൻ പൊലീസ് തീരുമാനം. വനം വകുപ്പിൻ്റെ ജീപ്പ് ആക്രമിച്ച സംഭവത്തിലും, ജീവനക്കാരെയും പൊലീസുകാരെയും തടഞ്ഞതിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page