ഭിലായ്: വീട്ടിലെ അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു. ഇവരുടെ വീടിൻ്റെ കിടപ്പുമുറിയോടു ചേർന്നുണ്ടായ അഗ്നിബാധയെ തുടർന്നു പടർന്ന പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66) ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം ഞായറാഴ്ച രാവിലെ ഭിലായ് സുഭേല ഗവൺമെൻ്റ് ആശുപത്രിയിൽ നടന്നു. സംസ്കാരം ഭിലായ് ഗാന്ധി നഗർ സെൻ്റ് മേരീസ് പള്ളിയിൽ. മക്കൾ: ജിൻസി സോജൻ, ജിസോ, ടിറ്റോ. മരുമക്കൾ: സോജൻ ജോസ് കാഞ്ഞൂപ്പറമ്പിൽ (ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി), രാഗിണി ജിസോ.
