കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30നും 35നുമിടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം മുക്കം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് കാലുതെറ്റി കരിങ്കല്‍ ക്വാറിയിലേക്ക് വീണതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
